രാസമാറ്റങ്ങൾ
പഠന നേട്ടങ്ങൾ :
1 : രാസമാറ്റങ്ങൾ എന്താണെന്ന് മനസ്സിലാക്കുന്നതിന്.
2: രാസമാറ്റങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുന്നതിന്.
3 : രാസമാറ്റവും ഭൗതികമാറ്റവും തമ്മിലുള്ള വ്യത്യാസങ്ങൾ .
ലഘു കുറിപ്പ് :
നമുക്കുചുറ്റുംഎല്ലായിപ്പോഴുംമാറ്റങ്ങൾസംഭവിച്ചുകൊണ്ടിരിക്കുന്നു.പദാർത്ഥങ്ങൾക്ക് സംഭവിക്കുന്ന സ്ഥിരമായ മാറ്റങ്ങളാണ് രാസമാറ്റങ്ങൾ.
രാസമാറ്റത്തിന്റെ ഫലമായി പുതിയ പദാർത്ഥങ്ങൾ രൂപപ്പെടുന്നു. എന്നാൽ ഭൗതിക മാറ്റത്തിൽ പുതിയ പദാർത്ഥങ്ങൾ രൂപപ്പെടുന്നില്ല. ഇത് ഒരു താൽക്കാലിക മാറ്റമാണ്. രാസമാറ്റത്തിന് ഉദാഹരണങ്ങൾ ക്ക്ന്ന
ഉദാഹരണങ്ങൾ : വിറക് കത്തുന്നത്, ഇരുമ്പ് തുരുമ്പിക്കുന്നത്.
വ്യത്യാസങ്ങൾ :
ഭൗതികമാറ്റങ്ങൾ (a)
രാസമാറ്റങ്ങൾ (b)
താൽക്കാലിക മാറ്റങ്ങൾ (a)
സ്ഥിര മാറ്റങ്ങൾ (b)
പുതിയ പദാർത്ഥങ്ങൾ രൂപപ്പെടുന്നില്ല (a)
പുതിയ പദാർത്ഥങ്ങൾ രൂപപ്പെടുന്നു (b)
വിപരീത ദിശയിൽ നടക്കുന്നില്ല(b)
വിപരീത ദിശയിൽ നടക്കുന്നു (a)
രാസമാറ്റങ്ങൾ
Online class video
രാസമാറ്റം ppt click here to view.
ഉപസംഗ്രഹം :
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നു. മാറ്റങ്ങൾ രണ്ടു വിധമുണ്ട്. മാറ്റങ്ങളെ രണ്ടായി തരം തിരിക്കാം. ഭൗതിക മാറ്റമെന്നും രാസമാറ്റം എന്നും. ഭൗതിക മാറ്റങ്ങളെ താൽക്കാലിക മാറ്റങ്ങൾ എന്നു വിളിക്കുന്നു. ഭൗതിക മാറ്റത്തിൽ പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാകുന്നില്ല. മാത്രമല്ല പദാർത്ഥത്തിന് പഴയ അവസ്ഥയിലേക്ക് മാറ്റുവാനും കഴിയുന്നു. രാസമാറ്റം എന്നാൽ ഒരു സ്ഥിരം മാറ്റമാണ്. രാസമാറ്റത്തിൽ പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ പുതിയ പദാർത്ഥത്തിലെ പഴയ അവസ്ഥയിലേക്ക് മാറ്റുവാൻ കഴിയുന്നില്ല.
Fill this Google form


.jpg)
No comments:
Post a Comment